ആവാസ് യോജനയിൽ ലൈഫിൽ തട്ടിപ്പ്

ആവാസ് യോജനയിൽ  ലൈഫിൽ തട്ടിപ്പ്

പാവപെട്ടവന്‍റെ വീട് എന്ന സ്വപ്നം പൂവണിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാക്കി NDA സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ പേര് മാറ്റി ലൈഫ് പദ്ധതി എന്ന പേര് ഉപയോഗിക്കുന്നത് കൂടാതെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുകയും അയോഗ്യരായവ്ര്‍ക്ക് പദ്ധതി പ്രകാരം ഫ്ലാറ്റ് നല്‍കി പറവൂരില്‍ രാഷ്രിയ ലാഭം കൊയ്യുന്നവര്‍ക്കെതിരെ BJP പറവൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.

 

പറവൂര്‍ നഗരസഭാ വാര്‍ഡ്‌ 21 ല്‍ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുടെ പേര് മാറ്റി ലൈഫ് മിഷന്‍റെ പേരില്‍ അനര്‍ഹാരായവര്‍ക്ക് വീടിന്‌ പകരം ഫ്ലാറ്റ് സമുച്ചയം പണിതുനല്കിയിരിക്കുയാണ്.ഇവര്‍ക്കെല്ലാം സ്വന്തമായി സ്ഥലവും വീടും ഒള്ളതാണ് അത് വാടകയ്ക്ക് നല്‍കിയാണ്‌ ഫ്ലാറ്റുകളില്‍ താമസമാക്കിയിരിക്കുന്നത്.

 

 പറവൂർ നഗരസഭ വാർഡ് 21 ൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരു മാറ്റിയ ലൈഫ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ 6 പേർക്ക് ഫ്ളാറ്റ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് വൻതോതിൽ ക്രമക്കേട് നടന്നിട്ടുള്ളതായി കാണുവാൻ കഴിഞ്ഞു. ദാക്ഷായണി മരട്ടി പറമ്പ് എന്ന സ്ത്രീയും അവരുടെ മക്കളായ , ശശി, രാജേഷ്. കണ്ണൻ ,വിജയ സെൽ വൻ , പ്രേംകുമാർ എന്നിവരും അടങ്ങിയ കുടുംബത്തിനുമാണ് ഫ്ളാറ്റ് നൽകിയത് ഇതിൽ ശശി പെരുവാരത്ത് സ്വന്തം വീട്ടിലും ശെൽവൻ കൈതാരത്തും താമസിക്കുന്നു. മറ്റുള്ളവരായ രാജേഷ് കണ്ണൻ വിജയ എന്നിവർക്കും സ്വന്തം വീട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വീടില്ലാത്തത് പ്രേംകുമാറിന് മാത്രമാണെന്നിരിക്കെ ഈ സമുച്ചയ നിർമ്മിതിയിൽ വൻ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു കൂടാതെ ആവാസ് യോജന വഴി ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ അനുവാദമില്ലെന്നിരിക്കെ ഈ നിർമ്മിതി തികച്ചും അഴിമതിയാണെന്നും കേന്ദ്ര ഏജന്‍സികള്‍ അന്യോഷണത്തിന് വിധേയമാക്കണമെന്നും,ദുരന്ത ബാധിതരായ പറവൂര്‍ നിവാസികള്‍ക്ക് യുദ്ധകാലാസ്ഥാനത്തില്‍ വീടും,സഹായവും നല്‍കണമെന്നും BJP ആവിശ്യപ്പെട്ടു.